കാവിമുണ്ടില്ല കമണ്ഡലുവില്ലനല്- യോഗദണ്ഡില്ല വിഭൂതിയില്ല കാണാന്‍ കൊതിച്ചവയൊന്നുമില്ലെന്ഗുരു- സീമയിലെത്താത്തതൊന്നുമില്ല കാലാനുവാചിയായ കാമാനുരക്തമായ് കാണ്മവയൊന്നുമവിടെയില്ല കാണ്മതിനൊക്കെയും കാരണഭൂതമായ് കാണുവതേതൊന്നതൊന്നുമാത്രം ആദിമധ്യാന്തങ്ങളില്ല, പ്രപഞ്ചത്തെ നീതീകരിക്കുന്നഭേദമില്ല. നീതി ശാസ്ത്ര ത്തിന്നിയമത്തെവെല്ലുന്ന നീതിയല്ലാതവിടൊന്നുമില്ല ആ ദിവ്യതേജസ്സിലാദിവ്യ ജോതിസ്സി- ലാമഗ്നമാകാത്തതൊന്നുമില്ല. രചന:ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി http://www.youtube.com/watch?v=bVlWPofZZWU
The teaching of Jagadguru Swami Sathyananda Saraswathi Tiruvadikal
and other Sanatana Dharma Related Topics