ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ! ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ! ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ! ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ! ശ്രീരാമ! മമ ഹൃദി രമതാം രാമ! രാമ! ശ്രീരാഘവാത്മാ രാമ! ശ്രീരാമ! രമാപതേ! ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തൂതേ നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമ: ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ! ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്‍മാരെ ശ്രീരാമ സ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍: കാരണനായ ഗണനായകന്‍ ബ്രഹ്മാത്മകന്‍ കാരുണ്യമുര്‍ത്തി ശിവശക്തിസംഭവന്‍ ദേവന്‍ വാരണമുഖന്‍ മമ പ്രാരബ്ധവിഘ്നങ്ങളെ വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍. വാണീടുകനാരതമെന്നുടെ നാവുതന്‍മേല്‍ വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ! നാണമെന്നിയേ മുദാ നാവിന്‍മേല്‍ നടനം ചെ- യ്കേണാങ്കാനനേ! യഥാ കാനനേ ദിഗംബരന്‍. വാരിജോത്ഭവമുഖവാരിജവാസേ! ബാലേ! വാരിധിതന്നില്‍ തിരമാലകളെന്നപ്പോലെ ഭാരതീ! പദാവലി തോന്നേണം കാലേ കാലേ പാരാതെ സലക്ഷണം മേന്‍മേല്‍ മംഗലശീലേ! വൃ...
The teaching of Jagadguru Swami Sathyananda Saraswathi Tiruvadikal
and other Sanatana Dharma Related Topics