"Keep one step back,one forward Make a shot on ghosts inward" - H. H. Swami Sathyananda Saraswathy

Tuesday, March 29, 2011

Adhyatma Ramayanam Recital - Sree Ram Stuthi


ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ! 
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ! 
ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ!
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!
ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ! രാമ! 
ശ്രീരാഘവാത്മാ രാമ! ശ്രീരാമ! രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തൂതേ
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമ: 

ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്‍മാരെ
ശ്രീരാമ സ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍:

കാരണനായ ഗണനായകന്‍ ബ്രഹ്മാത്മകന്‍
കാരുണ്യമുര്‍ത്തി ശിവശക്തിസംഭവന്‍ ദേവന്‍
വാരണമുഖന്‍ മമ പ്രാരബ്ധവിഘ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍.
വാണീടുകനാരതമെന്നുടെ നാവുതന്‍മേല്‍
വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്‍മേല്‍ നടനം ചെ-
യ്കേണാങ്കാനനേ! യഥാ കാനനേ ദിഗംബരന്‍.
വാരിജോത്ഭവമുഖവാരിജവാസേ! ബാലേ!
വാരിധിതന്നില്‍ തിരമാലകളെന്നപ്പോലെ
ഭാരതീ! പദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്‍മേല്‍ മംഗലശീലേ!
വൃഷ്ണിവംശത്തല്‍ വന്നു കൃഷ്ണനായ്പിറന്നോരൂ
വിഷ്‌ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്‌ണുജോത്ഭവസുതനന്ദനപുത്രന്‍ വ്യാസന്‍
വിഷ്‌ണുതാന്‍ തന്നെ വന്നൂ പിറന്ന തപോധനന്‍
വിഷ്‌ണുതന്‍മായാഗുണചരിത്രമെല്ലാം കണ്ട
കൃഷ്ണനാം പുരാണകര്‍ത്താവിനെ വണങ്ങുന്നേന്‍. 

Source : Adhyatma Ramayanam (kilippattu) by Thunchathu Ezhuthachan

Listen to Sree Ram Stuthi Recital below

 

No comments: